കേരളത്തില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനവുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഇതിലൂടെ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനവുണ്ടായെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 36,258 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനമാണ് കേരള ടൂറിസം 2018ല്‍ നേടിയത്. എന്നാല്‍ 2015ല്‍ 28,659 കോടി രൂപയായിരുന്നു ടൂറിസം മേഖലയില്‍ നിന്ന് ലഭിച്ച വരുമാനം.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതായും ഇതോടെ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദ സഞ്ചാരികളുടേയും വരവില്‍ ഒരു പോലെ വര്‍ധനവ് ഉണ്ടായതായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 765 കോടി രൂപയാണ് ടൂറിസം മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

DONT MISS
Top