അഭിനയത്തികവിന്റെ മേരിക്കുട്ടി; ജയസൂര്യയുടെ മെയ്‌ക്കോവര്‍ വീഡിയോ പുറത്തുവിട്ടു

ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തികവിന്റെ പേരിലാണ് ജയസൂര്യ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. അര്‍ഹിച്ച പുരസ്‌കാരം ഇത്തവണ ജയസൂര്യയില്‍നിന്ന് അകന്നുപോയില്ല.

ജയസൂര്യ മേരിക്കുട്ടിയാകുന്നതിന്റെ മെയ്‌ക്കോവര്‍ വീഡിയോ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെ വിസ്മയത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. മലയാളത്തിന്റെ ക്രിസ്റ്റിയന്‍ ബെയ്ല്‍ എന്ന വിശേഷണം എത്ര കൃത്യമാണെന്നും ജയസൂര്യയ്ക്ക് ഇത്തവണ പുരസ്‌കാരം ലഭിക്കാന്‍ കാരണമായ ചലച്ചിത്രങ്ങള്‍ കാണുമ്പോള്‍ മനസിലാകും.

DONT MISS
Top