മമ്മൂട്ടിയെക്കുറിച്ച് പോസ്റ്റ് ഇട്ടതിന് ആരാധകരുടെ ആക്രമണം; പരാതിനല്‍കി മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി

മമ്മൂട്ടിയെക്കുറിച്ച് വിമര്‍ശനാത്മകമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ എഴുതിയതിന് ആരാധകരുടെ ആക്രമണം. കോണ്‍ഗ്രസിന്റെ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിക്കെതിരെയാണ് സൂപ്പര്‍ താരത്തിന്റെ ആരാധക വൃന്ദം തെറിവിളിയുമായി എത്തിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മുട്ടി.
ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി.
വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.

ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മുട്ടി.
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ … നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ !

ഇങ്ങനെയാണ് നൗഷാദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമടക്കം ചീത്തവിളി ആരാധകരില്‍നിന്ന് ഉണ്ടാവുകായണെന്ന് അദ്ദേഹം പറയുന്നു.

DONT MISS
Top