ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായി പെപ്‌സിക്കോ മുന്‍ സിഇഒ ഇന്ദ്രാ നൂയി ചുമതലയേല്‍ക്കും

വാഷിംഗ്ടണ്‍: പെപ്‌സിക്കോ മുന്‍ സിഇഒ ഇന്ദ്രാ നൂയി ആമസോണ്‍  ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായി ചുമതലയേല്‍ക്കും. ആമസോണ്‍ അധികൃതരാണ് ഇന്ദ്രാ നൂയി ചുമതലയേല്‍ക്കുന്ന കാര്യം അറിയിച്ചത്. ഈ മാസം ആദ്യം സ്റ്റാര്‍ബക്‌സ് എക്‌സിക്യൂട്ടീവ് റോസലിന്‍ഡ് ബ്രൂവര്‍ ആമസോണ്‍ ബോര്‍ഡില്‍ ചേര്‍ന്നിരുന്നു. ഇതോടെ ആമസോണിന്റെ ബോര്‍ഡില്‍ അംഗമാകുന്ന രണ്ടാമത്തെ വനിതയാകും ഇന്ദ്ര നൂയി.

read more ഇന്ദ്രാനൂയി ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്

ആമസോണിന്റെ ഓഡിറ്റ് കമ്മിറ്റി അംഗമായാണ് ഇന്ദ്ര നൂയി പ്രവര്‍ത്തിക്കുക. 2006 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ വരെ പെപ്‌സിക്കോയുടെ സിഇഒ ആയിരുന്നു ഇന്ദ്ര. പെപ്‌സിക്കോയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്ര 2001 ല്‍ പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി പ്രവര്‍ത്തിച്ചിരുന്നു.

DONT MISS
Top