മാക്‌സ്‌വെല്‍ നിറഞ്ഞാടി; ചിന്നസ്വാമിയില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

ബെംഗളുരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടു. രണ്ടാം ട്വന്റി20യും വിജയിച്ചതോടെ ഓസ്‌ട്രേലിയി പരമ്പര സ്വന്തമാക്കി. 11 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് ട്വന്റി20 പരമ്പര പരാജയപ്പെടുന്നത്.

ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. മൂന്ന് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ അവസാന ഓവറില്‍ ഓസീസ് ലക്ഷ്യം കണ്ടു.

സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഇന്ത്യയെ തച്ചുതകര്‍ത്തത്. വെറും 55 പന്തില്‍ ഏഴ് ബൗണ്ടറിയും ഒമ്പത് സിക്‌സറും സഹിതം 113 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഹാന്‍ഡ്‌സ്‌കോംബും മാക്‌സ്‌വെല്ലും ചേര്‍ന്ന് 99 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

38 പന്തില്‍നിന്ന് 72 റണ്‍സ് അടിച്ചുകൂട്ടിയ കോലിയും 26 പന്തില്‍നിന്ന് 47 റണ്‍സെടുത്ത രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് നട്ടെല്ലായത്. അവസാനം ധോണി-കോലി കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രണ്ട് മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയായതിനാല്‍ തോല്‍വി ഇന്ത്യയ്ക്ക് ഇനിയൊരു തിരിച്ചുവരവില്ലാതാക്കി.

DONT MISS
Top