നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ആറ് പേര്‍ മരിച്ചു

നേപ്പാളില്‍ ടൂറിസം മന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയടക്കം ആറ് പേര്‍ മരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രി റബീന്ദ്ര അധികാരിയും മന്ത്രിയോടൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് ആറുപേരും അപകടത്തില്‍ മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ടെഹ്‌റാതും ജില്ലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.

നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയെ ഉദ്ദരിച്ച് എഎന്‍ഐ ആണ് അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളുവെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍ബേന്ദ്ര ബാനല്‍ അറിയിച്ചു.

DONT MISS
Top