‘യുദ്ധം ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ ദില്ലിയില്‍ പാകിസ്താന്റെ പതാക പാറും’; സംയമനം ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പാകിസ്താന്റെ ഭീഷണി

യുദ്ധം ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ ദില്ലിയില്‍ പാകിസ്താന്റെ പതാക പാറുമെന്ന് പാകിസ്താന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ്. പാകിസ്താന്‍ ഭരണകൂടം പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കണക്കാക്കിയാല്‍ അത് വലിയ അബദ്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വ്വം ചിന്തിച്ച് ഉത്തരവാദിത്തത്തോട് കൂടി പെരുമാറുകയാണ് വേണ്ടതെന്നും അല്ലാതെ തെക്കന്‍ ഏഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയല്ലെന്നും ഷഹബാസ് പറഞ്ഞു.

read more വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ചിട്ടു; രജൗറിയില്‍ ബോംബിട്ടതായും റിപ്പോര്‍ട്ട്

മുന്‍ പാക് മുഖ്യമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഫെരീഫ്. അതേസമയം വെള്ളി, ശനി ദിവസങ്ങളിലായി അബുദാബിയില്‍ വെച്ച് നടക്കുന്ന ഇസ്‌ലാമിക് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ലെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു. സുഷമാ സ്വരാജിനെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

read more “അവിടെ ജയ്‌ഷെ മുഹമ്മദ് നടത്തിയിരുന്ന ഒരു മദ്രസയുണ്ടായിരുന്നു, അത് തകര്‍ന്നു”, പാകിസ്താന്റെ ഔദ്യോഗിക വാദത്തെ തള്ളി പാകിസ്താനിലെ ജനങ്ങള്‍

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ ഭീകര കേന്ദ്രങ്ങള്‍ അക്രമിച്ചത്‌. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ആക്രമത്തില്‍ 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

DONT MISS
Top