സുഷമാ സ്വരാജ് പങ്കെടുക്കുന്ന ഇസ്‌ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ല

ഇസ്‌ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പാകിസ്‌താൻ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമ്മേളനത്തില്‍ അതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ യോഗത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്.

read more അന്താരാഷ്ട്ര യോഗ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അബുദാബിയില്‍ വെച്ച് വെള്ളി, ശനി ദിവസങ്ങളിലാണ് ഇസ്‌ലാമിക് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഇന്നലെ പാകിസ്താനിലെ മൂന്ന് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയതിനാല്‍ സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്താന്‍ യുഎഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎഇ ഇത് അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് പാകിസ്താന്‍ വ്യക്തമാക്കി.

read more ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇന്ന് ഇന്ത്യയിലെത്തും

പുല്‍വാമയില്‍ ഭീകര്‍ അക്രമം നടത്തിയിന്റെ പാശ്ചാത്തലത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരെയോടെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ പ്രധാനപ്പെട്ട മുന്ന് ഭീകര കേന്ദ്രങ്ങള്‍ അക്രമിച്ചത്. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് കേന്ദ്രങ്ങളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമം നടത്തിയത്. അക്രമത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

DONT MISS
Top