ഭീകരര്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: ഭീകരര്‍ക്കെതിരെ പാകിസ്താന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സൈനിക നടപടികള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ സമാധാനം പാലിക്കണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

‘read more തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം’; പുല്‍വാമ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

ഇന്നലെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാക് ഭീകര താവളങ്ങള്‍ അക്രമിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചതിന് ശേഷം അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.

read more അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സ്വന്തം മണ്ണില്‍ നിന്നും ഭീകരവാദം തുടച്ച് നീക്കാന്‍ പാക് ഭരണകൂടം ആവശ്യമായ നടപടികള്‍ കൈക്കൊള്ളണണെന്നും മൈക്ക് പോംപിയോ പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദേശ്യകാര്യ മന്ത്രി സുഷമാ സ്വരാജുമായും മൈക്ക് പോംപിയോ ഫോണിലൂടെ ചര്‍ച്ച നടത്തി.

അതിര്‍ത്തി മേഖലയിലെ സമാധാനം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സൈനിക നടപടികളിലേക്ക് ഇരുരാജ്യങ്ങളും നീങ്ങരുതെന്നും രണ്ട് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരെ അറിയിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി  അറിയിച്ചു.

DONT MISS
Top