സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഫെയ്‌സ്ബുക്ക് അധികാരികള്‍ പാര്‍ലമെന്ററി സമിതിയെ കാണും

പ്രതീകാത്മക ചിത്രം

ദില്ലി: ഉപയോക്താക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെക്കുറിച്ച് പാര്‍ലമെന്ററി സമിതിക്കുമുമ്പില്‍ മാര്‍ച്ച് ആറിന് ഫെയ്‌സ്ബുക്ക് അധികൃതര്‍ വിശദീകരണം നല്‍കും. ഫെയ്‌സ്ബുക്ക് അനുബന്ധ കമ്പനികളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയെ പ്രതിനിധീകരിച്ച് ഫെയ്‌സ്ബുക്ക് ഗ്ലോബല്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ജോയല്‍ ക്ലാപന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ സമിതിയെ അറിയിക്കും. ഫെയ്‌സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍, പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് എന്നിവരും സംഘത്തിലുണ്ടാകും.

read more ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്കും അയച്ച മെസ്സേജ് ഡിലീറ്റാക്കാം; ഇനി ‘അബദ്ധത്തില്‍ അയച്ച’ പേടി വേണ്ട

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാമൂഹമാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് സമിതി ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടിയത്. പാര്‍ലമെന്റ് സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ലഭിച്ച അവസരം വിലമതിക്കുന്നതായി ഫെയ്‌സ്ബുക്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

read more വാട്‌സ്ആപ്പിലൂടെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ ടെലികോം മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കാം

DONT MISS
Top