മടക്കാനാകുന്ന ഡിസ്‌പ്ലേയുള്ള ഫോണ്‍ വാവെയ്‌യും അവതരിപ്പിച്ചു (വീഡിയോ)

മടക്കാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയുള്ള ഫോണ്‍ ചൈനീട് ടെക് ഭീമന്മാരായ വാവെയ് അവതരിപ്പിച്ചു. സാംസങ്ങ് അവതരിപ്പിച്ച് ഏതാനും നാളുകള്‍ മാത്രം കഴിഞ്ഞാണ് ഇതേ സാങ്കേതിക വിദ്യവാവെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ബാഴ്‌സലോണയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് മടക്കാവുന്ന ഫോണ്‍ കമ്പനി അവതരിപ്പിച്ചത്.

എട്ടിഞ്ച് വലിപ്പമുള്ള ടാബായി ഉപയോഗപ്പെടുത്താവുന്ന ഈ ഉപകരണം മടക്കിക്കഴിയുമ്പോള്‍ ഒരു ഫോണിന്റെ വലിപ്പം വരുന്നു. മേറ്റ് എക്‌സ് എന്നാണ് ഇപ്പോള്‍ ഫോണ്‍ അറിയപ്പെടുന്നത്. ഒഎല്‍ഇഡി സ്‌ക്രീനാണ് മേറ്റ് എക്‌സിനുള്ളത്. എട്ട് ജിബി റാമും 512 ജിബി ആന്തരിക സംഭരണ ശേഷിയും ഫോണിനുണ്ട്.

26,00 ഡോളറാണ് മേറ്റ് എക്‌സിന് വിലയിട്ടിരിക്കുന്നത്. 1,84,000 രൂപയോളമാകും ഇന്ത്യയില്‍ മേറ്റ് എക്‌സ് എത്തുമ്പോള്‍. ഷവോമിയുടെ പക്കലും ഏകദേശം ഇതേ സാങ്കേതികവിദ്യയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

മെയ്റ്റ് എക്‌സ് മടക്കി ഉപയോഗിച്ചുകാണിച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ കാണാം.

 

വീഡിയോ താഴെ കാണാം.

DONT MISS
Top