വാട്‌സ്ആപ്പിലൂടെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ ടെലികോം മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കാം

വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ശല്യപ്പെടുത്തലുകളോ ഉണ്ടായാല്‍ പരാതിപ്പെടാനുള്ള സംവിധാമൊരുക്കി ടെലികോം മന്ത്രാലയം.

read more വാട്‌സ്ആപ്പിലൂടെ വര്‍ഗീയ പ്രചരണം: പ്രതികള്‍ പിടിയില്‍

കുറ്റകരമായ, അസഭ്യം പറയുന്ന, ജീവന് ഭീഷണി ഉയര്‍ത്തുന്ന, എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഫോണ്‍ നമ്പറുകള്‍ സഹിതമുള്ള ആ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ccaddndot@nic.in എന്ന ഇമെയിലേക്ക് അയച്ചാല്‍ മതിയെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോളര്‍ ആഷിഷ് ജോഷി ട്വിറ്ററിലൂടെ അറിയിച്ചു.

read more വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് മുന്‍കരുതലുമായി വാട്‌സ്ആപ്പും; അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല

തുടര്‍ന്ന് പൊലീസുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാജവാര്‍ത്തകള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാട്‌സ്ആപ്പ് അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്ആപ്പില്‍ വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി ഗ്രീവന്‍സ് ഓഫീസറായി യുഎസുകാരനായ കോമല്‍ ലാഹിരിയെ വാട്‌സ്ആപ്പ് നിയമിച്ചത്.

DONT MISS
Top