ഒരു അണുബോംബ് വീണാല്‍ ഇന്ത്യ 20 അണുബോംബുകള്‍ പ്രയോഗിച്ച് പാകിസ്താനെ തകര്‍ക്കും: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഷറഫ്


ഇന്ത്യയെ തൊട്ടാല്‍ അത് തീക്കളിയാകും എന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സൂചന. അണുവായുധ യുദ്ധത്തിലേക്ക് പോയാല്‍ അത് പാകിസ്താന്റെ അസ്ഥിവാരം തോണ്ടും എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ ആണവ യുദ്ധത്തിലേക്ക് പോകരുത് എന്നും അദ്ദേഹം പറയുന്നു.

ഏറ്റുമുട്ടലുണ്ടാകുന്നപക്ഷം ആണവായുധം പ്രയോഗിക്കുന്നതിനേക്കുറിച്ച് പാകിസ്താന്‍ ചിന്തിക്കുകയേ ചെയ്യരുത്. നമ്മള്‍ ഒരു അണുവായുധം പ്രയോഗിച്ചാല്‍ 20 എണ്ണം ഇന്ത്യ തിരിച്ച് പ്രയോഗിക്കും. പാകിസ്താന്‍ പൂര്‍ണമായും തകരും. മുഷറഫ് പറഞ്ഞു.

50 അണുവായുധങ്ങള്‍ ഒരേസമയം ഉപയോഗിച്ചാല്‍ ഇന്ത്യയ്ക്ക് 20 എണ്ണം തിരയാതെ വരും. ഇതന് പാകിസ്ഥാന് കഴിയുമോ? പറയുന്നതുപോലെ ലളിതമല്ല ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയില്‍ വച്ച് ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

DONT MISS
Top