ആക്ഷേപഹാസ്യം മാത്രം; സെറീനയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സില്‍


കഴിഞ്ഞവര്‍ഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ നടന്ന ചില സംഭവങ്ങള്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെതിരെ രോഷം പുകഞ്ഞിരുന്നു. ഹെറാള്‍ഡ് സണ്‍ എന്ന ഓസ്‌ട്രേലിയന്‍ ദിനപ്പത്രമാണ് സെറീനയെ അധിക്ഷേപിക്കുന്നതരത്തില്‍ കാര്‍ട്ടൂണ്‍വരച്ചത്. ഈ കാര്‍ട്ടൂണിനെ പിന്താങ്ങി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയല്‍ പ്രസ് കൗണ്‍സില്‍.

കാര്‍ട്ടൂണ്‍ വെറും ആക്ഷേപഹാസ്യം മാത്രമാണ് എന്നതാണ് പ്രസ് കൗണ്‍സില്‍ പറയുന്നത്. ഇത് ഹാസ്യ ചിത്രത്തിന്റെയും തമാശയുടേയും പരിധിയില്‍ വരുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

റാക്കറ്റ് വലിച്ചെറിഞ്ഞ സെറീനാ വില്യംസായിരുന്നു കാര്‍ട്ടൂണിലെ താരം നിങ്ങള്‍ക്ക് അവരെ ജയിക്കാന്‍ അനുവദിച്ചുകൂടെ എന്ന് കളിനിയന്ത്രകന്‍ സെറീനയുടെ എതിര്‍ കളിക്കാരിയോട് ചോദിക്കുന്നു. സെറീനയുടെ ബാലിശമായ പെരുമാറ്റമാണ് ചിത്രീകരിച്ചതെന്ന് നേരത്തെ ഇവര്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ നടന്നതിനേക്കുറിച്ചുള്ള വീഡിയോ താറെ കാണാം.

DONT MISS
Top