ആരവമുയരുന്നു; ജോസഫിനുശേഷം ഷാഹി കബീറിന്റെ തിരക്കഥ, സംവിധാനം ജിത്തു അഷ്‌റഫ്


ജിത്തു അഷ്‌റഫ് സംവിധായകനാകുന്ന ആരവം ചിത്രീകരണം ഉടന്‍ ആരംഭിക്കും. ജോസഫിന്റെ തിരക്കഥയെഴുതിയ ഷാഹി കബീറാണ് ആരവത്തിനും തൂലിക ചലിപ്പിക്കുന്നത്. ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലാണ് ചിത്രത്തിന്റെ പേര് ഒരുക്കിയിരിക്കുന്നത്.

ടോവിനോയാണ് ചിത്രത്തിലെ നായകന്‍. അഭിനന്ദന്‍ രാമാനുജന്റെ ക്യാമറ, ജ്യോതിഷ് ശങ്കറിന്റെ കലാ സംവിധാനം, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍ എന്നിങ്ങനെ അരങ്ങിലേയും അണിയറയിലേയും സാന്നിധ്യങ്ങള്‍ ശക്തരാണ്. ഹസീബ് ഹനീഫ്, അജി മേടയിൽ, നൗഷാദ് ആലത്തൂർ തുടങ്ങിയവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, അച്ചിച്ച ഫിലിംസ് എന്നീ ബാനറുകളിൽ നിർമ്മിക്കും.

DONT MISS
Top