ആമസോണ്‍ വനത്തിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി

ആമസോണ്‍ വനത്തിന്റെ നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 36 അടി നീളമുള്ള ‘ഹംബാക്ക് ‘ തിമിംഗലത്തിന്റെ ജഡമാണ് ആമസോണ്‍ വനമധ്യത്തില്‍ നിന്നും കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് തിമിംഗലത്തെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആമസോണ്‍ നദിതീരത്തു നിന്നും 15 മീറ്ററിനുളളിലായി ‘ മരാജോ’ എന്ന ബ്രസീലിയന്‍ ദ്വീപിലാണ് കണ്ടെത്തിയത്.

ഏകദേശം ഒരു വയസ് പ്രായമുള്ള തിമിംഗലമാണിതെന്നാണ് മരോജോ ദ്വീപില്‍ ജോലി ചെയ്യുന്നവരുടെ അഭിപ്രായം. തിമിംഗലത്തിന്റെ ജഡം ഉയര്‍ന്ന തിരമാലകളില്‍പ്പെട്ട് ദ്വീപില്‍ വന്നടിഞ്ഞതാകാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു. തിമിംഗലം ഇവിടെ വന്നുപെട്ടതെങ്ങനെയാണെന്ന് ഉറപ്പില്ലെന്നും ജഡം തിരമാലകളില്‍ പെട്ട് ദ്വീപില്‍ വന്നടിഞ്ഞതാകാനാണ് സാധ്യതയെന്നും സമുദ്ര വിദഗ്ധ റെനാറ്റാ എമിന്‍ പറഞ്ഞു.

തിമിംഗലത്തിന്റെ യഥാര്‍ത്ഥ മരണകാരണം അറിയാന്‍ ജീവശാസ്ത്രജ്ഞര്‍ ഫോറന്‍സിക് സാംമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഹംബാക്ക് തിമിംഗലത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

DONT MISS
Top