ബിഎസ്എന്‍എല്‍ 98 രൂപയുടെ പ്ലാനില്‍ മാറ്റം വരുത്തി; ഡേറ്റയുടെ അളവില്‍ വര്‍ധനവ്

ബിഎസ്എന്‍എല്‍ 98 രൂപയുടെ പ്ലാനില്‍ കമ്പനി മാറ്റം വരുത്തി. നേരത്തെ ഈ പ്ലാനില്‍ 1.5 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. എന്നാല്‍ പ്ലാനില്‍ മാറ്റം വരുത്തിയതോടെ രണ്ട് ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതേ സമയം പ്ലാനിന്റെ കാലാവധി കുറച്ചിട്ടുണ്ട്.

READ MORE ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍; ഇതിനും മുകളില്‍ മറ്റൊരു ഡേറ്റാ ഓഫറില്ല

ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഒരു ദിവസത്തേക്ക് 1.5 ജിബി കിട്ടിയിരുന്നപ്പോള്‍ പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. അത് രണ്ട് ജിബി ആയി വര്‍ദ്ധിച്ചപ്പോള്‍ പ്ലാനിന്റെ കാലാവധി 24 ദിവസമായി കുറച്ചു.

READ MORE 248 രൂപയ്ക്ക് 153 ജിബി ഓഫറുമായി ബിഎസ്എന്‍എല്‍

നേരത്തെ ബിഎസ്എന്‍എല്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും തേടണമെന്ന് സര്‍ക്കാര്‍ ബിഎസ്എന്‍എല്‍നെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ബിഎസ്എന്‍എല്‍ തള്ളിക്കളഞ്ഞിരുന്നു.

DONT MISS
Top