കേന്ദ്ര പദ്ധതി ഇടതു സര്‍ക്കാര്‍ തടയുന്നുവെന്നത് അമിത് ഷായുടെ വ്യാജ പ്രചരണം മാത്രം: കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ തടയുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ് അമിത്ഷായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുകയെയാണ് കേന്ദ്രം അനുവദിച്ചതായി അമിത് ഷാ പറഞ്ഞതെന്നും കോടിയേരി കുറ്റപ്പെടുത്തി.

മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതി; എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി

കേന്ദ്ര പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ തടയുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വ്യാജ പ്രചരണം നടത്തുകയാണെന്ന് ആരോപിച്ച കോടിയേരി ബാലകൃഷ്ണന്‍ ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുകയെ പോലും കേന്ദ്രം അനുവദിച്ചതായി അമിത് ഷാ പറയുകയാണെന്നും കുറ്റപ്പെടുത്തി.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കിയില്ലെന്നാണ് അമിത് ഷാ പറയുന്നത്. വി എസ് ഗവണ്‍മെന്റ് സ്ഥലം ഏറ്റെടുത്ത് മതില്‍ക്കെട്ടി തിരിച്ച് നല്‍കിയതാണ്. വസ്തുതകള്‍ക്ക് നിരക്കാത്തതാണ് അമിത് ഷാ പ്രചരിപ്പിക്കുന്നത് എന്നും കോടിയേരി ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ഇടതു മുന്നണിയുടെ കേരള രക്ഷാ യാത്രയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരി്ക്കുകയായിരുന്നു അദ്ദേഹം.

DONT MISS
Top