പുതിയ ഹോണ്ട സിവിക് നിര്‍മാണമാരംഭിച്ചു; ഡീസല്‍ എഞ്ചിനോടെ വിപണിയിലെത്തും

പുതിയ ഹോണ്ട സിവിക് ഇന്ത്യയില്‍ നിര്‍മാണമാരംഭിച്ചു. സിവിക്കിന്റെ പത്താം തലമുറയാണ് നിര്‍മാണത്തിലിരിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് സിവിക് വിപണിയിലെത്തുക.

മികച്ച ഇന്ധനക്ഷമതയാണ് സിവികിന് ലഭിക്കുക എന്നാണ് സൂചനകള്‍. വിടെക് എഞ്ചിനൊപ്പം സിവിടി ട്രാന്‍സ്മിഷന്‍ ലഭിക്കും. 1.8 ലിറ്റര്‍ ഐവിടെക് എഞ്ചിനാണ് കാറിനുള്ളത്.

1.6 ഡീസല്‍ എഞ്ചിനും കാറിലൊരുങ്ങുന്നുണ്ട്. എര്‍ത്ത് ഡ്രീം ടെക്‌നോളജിയുള്ള ഐഡി ടര്‍ബോ എഞ്ചിനാണിത്. ഡീസല്‍ എഞ്ചിന് ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്.

DONT MISS
Top