ജിയോയുടെ ഗ്രൂപ്പ് ചാറ്റിംഗ് ആപ്പ് പുറത്തിറങ്ങി

ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ജിയോ പുതിയ ആപ്പ് പുറത്തിറക്കി. വാട്‌സാപ്പിനും മെസ്സഞ്ചറിനും വെല്ലുവിളി സൃഷ്ടിക്കുന്ന നിലവാരം ചാറ്റുകള്‍ക്ക് ലഭിക്കുമെന്ന് ജിയോ ഉറപ്പുനല്‍കുന്നു.

പ്ലേസ്റ്റോറില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്ന രീതിയിലാണ് ഇപ്പോള്‍ ആപ്പ് ലഭ്യമാകുന്നത്. ജിയോ ഗ്രൂപ്പ് ടോക് എന്ന ഈ ആപ്ലിക്കേഷന് ലെക്ച്വര് മോഡ് എന്ന സംവിധാനം പുതുമയാണ്.

പത്തുപേരെ ഉള്‍പ്പെടുത്തി വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാനാകും. എച്ച്ഡി മികവുള്ള കോണ്‍ഫറന്‍സ് കോളാകും ഈ ആപ്പ് ഉറപ്പുവരുത്തുക. ശബ്ദം നിയന്ത്രിക്കാനുള്ള നിരവധി മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top