സച്ചിന് വേണ്ടത് രണ്ടുപോയന്റ്, എനിക്ക് വേണ്ടത് ലോകകപ്പ്: ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യ ലോകകപ്പില്‍ കളിക്കണമെന്ന സച്ചിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഗാംഗുലി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പിനേക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട എന്ന അഭിപ്രായവുമായി ഗാംഗുലി രംഗത്തുവന്നിരുന്നു. ഇതേ അഭിപ്രായംതന്നെ അസറുദ്ദീനും ഹര്‍ഭജന്‍ സിംഗും പ്രകടിപ്പിച്ചു. എന്നാല്‍ സച്ചിനും ഗാവസ്‌കറിനും ഈ അഭിപ്രായമായിരുന്നില്ല.

പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പാകിസ്താന് രണ്ട് പോയന്റുകള്‍ ലഭിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു ഇരുവരും പറഞ്ഞതിന്റെ കാതല്‍.

എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗാംഗുലി പറഞ്ഞത് ഇങ്ങനെ. “സച്ചിന് രണ്ട് പോയന്റാണ് ആവശ്യം, എനിക്ക് ലോകകപ്പും”. ദാദായുടെ പുതിയ അഭിപ്രായവും ചര്‍ച്ച ചെയ്യുകയാണ് കായിക ലോകം.

DONT MISS
Top