സച്ചിന്‍ തന്റെ കരിയര്‍ ആരംഭിച്ചത് തന്നെ പാകിസ്ഥാനെ തോല്‍പ്പിച്ചു കൊണ്ടാണെന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണം: ശരത് പവാര്‍

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് കലാരംഗത്തും കായികരംഗത്തും ഇന്ത്യ പാകിസ്ഥാന്‍ വംശജരെ വിലക്കിയ നടപടികളെ എതിര്‍ത്ത സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഐസിസി, ബിസിസിഐ പ്രസിഡന്റുമായ ശരത് പവാര്‍. പാകിസ്ഥാനുമായി ഇന്ത്യ ലോകകപ്പ് കളിക്കണമെന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉണ്ടായത്. സച്ചിന്‍ തന്റെ പതിനഞ്ചാം വയസ്സില്‍ കരിയര്‍ ആരംഭിക്കുന്നത് തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ടാണെന്ന് ശരത് പവാര്‍ പറഞ്ഞു.

പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന അഭിപ്രായം: സച്ചിനേയും അര്‍ണബ് രാജ്യദ്രോഹിയാക്കി; ചര്‍ച്ചയില്‍നിന്ന് അതിഥികള്‍ ഇറങ്ങിപ്പോയി

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിന്തുണച്ച സുനില്‍ ഗവാസ്‌കറെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിമര്‍ശിച്ച് അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സച്ചിന്‍ ഭാരതരത്‌ന ജേതാവും സുനില്‍ ഗവാസ്‌കര്‍ രാജ്യത്തിന് അഭിമാനം നേടിത്തന്ന മറ്റൊരു ക്രിക്കറ്റ് കളിക്കാരനാണെന്നും ശരദ് പവാര്‍ പാര്‍ളിയില്‍ നടന്ന കോണ്‍ഗ്രസ് എന്‍സിപി സംയുക്ത റാലിയില്‍ അണികളെ ഓര്‍മിപ്പിച്ചു. ‘ഷെയിം ഓണ്‍ ആന്റിനാഷണല്‍’ എന്ന ഹാഷ്ടാഗിലായിരുന്നു സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്.

DONT MISS
Top