റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യപിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം

ദില്ലി: കുറഞ്ഞ ചിലവുള്ള വീടുകള്‍ക്കും ഫാളാറ്റുകള്‍ക്കും ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സാധാരണക്കാരുടെ ഭവന നിര്‍മാണത്തിനുള്ള ജിഎസ്ടി ഒരു ശതമാനമാക്കിയും 45 ലക്ഷത്തിന് മുകളിലുള്ള വീടുകളുടെ ജിഎസ്ടി അഞ്ച് ശതമാനവുമാക്കി കുറച്ചു. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

‘read more നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ വികസന പാതയിലേക്കെത്തിച്ചു’; വികസന പദ്ധതികളെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച ബജറ്റില്‍ തൊഴിലില്ലായ്മയെക്കുറിച്ച് മൗനം

നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും നഗരങ്ങള്‍ക്ക് പുറത്ത് 90 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കുമാണ് ഇളവ് ഉണ്ടാകുക. അതേ സമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി ജിഎസ്ടി ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഇത്തവണയും പരാജയപ്പെട്ടു.

read more കേരളത്തിന് ആശ്വാസം പകര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; ജിഎസ്ടിക്ക് മേല്‍ പ്രളയസെസ്‌ ചുമത്താം

DONT MISS
Top