കെജ്‌രിവാളിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഗൗതം ഗംഭീര്‍


ദില്ലി: ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തോട് രൂക്ഷമായി പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.

രണ്ട് കോടിയിലധികം ആളുകള്‍ വസിക്കുന്ന ദില്ലിയില്‍ ആയിരക്കണക്കിന്  പ്രശ്‌നങ്ങളുള്ളപ്പോഴാണ് മുഖ്യമന്ത്രി നിരാഹാരമിരിക്കുന്നത്. ഇത് അങ്ങേയറ്റം നാണക്കേടാണെന്ന് ഗംഭീര്‍ പ്രതികരിച്ചു.

തലസ്ഥാന നഗരിയില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നിരാഹാരമിരിക്കുമെന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രധാന വിഷയം പൂര്‍ണ സംസ്ഥാന പദവിയാണ്.

ബിജെപി അധികാരത്തിലെത്തിയാല്‍ പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. ഇക്കാര്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കെജ്‌രിവാള്‍ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതും. സമരത്തിലൂടെ ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ആംആദ്മിയുടെ ലക്ഷ്യം.

DONT MISS
Top