ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ ബോളിവുഡിലേക്ക്

റിലീസിന് മുന്‍പും പിന്‍പും ഇന്ത്യയൊട്ടാകെ തരംഗമായ ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ ബോളിവുഡിലേക്ക്. ലോകമെമ്പാടും തമിഴ്, തലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ രണ്ടായിരത്തിലധികം തിയേറ്ററില്‍ ആണ് ഒരു അഡാറ് ലവ് റിലീസ് ചെയ്തത്. റിലീസിന് മുന്നേ തന്നെ ഡബ്ബിങ് റൈറ്റസിലൂടെ ലാഭം നേടിയ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്‌സിനെ ചൊല്ലിയുള്ള അഭിപ്രായഭിന്നത മൂലമാണ് പ്രമുഖ നിര്‍മാണ കമ്പനിയായ റിലയന്‍സ് ഇന്റര്‍നാഷണല്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയത്.

എന്നാല്‍ ചിത്രത്തിന്റെ പുതിയ ക്ലൈമാക്‌സ് വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ റിലയന്‍സ് ഇന്റര്‍നാഷണല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി ഒരു അഡാറ് ലവിന്റെ നിര്‍മ്മാതാവായ ഔസേപ്പച്ചന്‍ വാളക്കുഴിയെ വീണ്ടും സമീപിക്കുക ഉണ്ടായി. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ കത്തര്‍ ആവും നായക കഥാപാത്രത്തെ അവതരിപ്പിക്കുക.

DONT MISS
Top