ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം; തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതയായി പിവി സിന്ധു

ബംഗളൂരു: തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം കൈവരിച്ച് ബാഡ്മിന്റണ്‍ താരം പിവി സിന്ധു. യുദ്ധവിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. തേജസിന്റെ
സഹ പൈലറ്റായാണ് സിന്ധു പോര്‍വിമാനം പറത്തിയത്. ബംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിനിടെയാണ് സിന്ധു വിമാനം പറത്തിയത്.

HAL

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫാറ്റാണ് തേജസ്. തദ്ദേശീയമായി നിര്‍മ്മിച്ച പോര്‍വിമാനം പറത്താന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തോഷവതിയാണെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഈ നേട്ടം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നതായും ഈ ഒരു ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പറക്കലിന് ശേഷം സിന്ധു പറഞ്ഞു. ക്യാപ്റ്റന്‍ സിദ്ധാര്‍ത്ഥിനോപ്പമാണ് സിന്ധു വിമാനം പറത്തിയത്.

DONT MISS
Top