മണികര്‍ണികയുടെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് കമാല്‍ റാഷിദ് ഖാന്‍; യന്ത്രക്കുതിര ഓടിക്കുന്നതിനാണോ പരിശീലനം എന്ന് ചോദ്യം

കങ്കണ റൗനത്ത് നായികയായി അഭിനയിച്ച് മികച്ച വിജയം നേടിയ ചിത്രമാണ് മണികര്‍ണിക. ധീരവനിതയായ ഝാന്‍സി റാണിയായി കങ്കണ മികച്ച പ്രകടനം കാഴ്ച്ചവച്ചു. സിനിമ നൂറുകോടി ക്ലബ്ബില്‍ ഇടംനേടുകയും ചെയ്തു.

ഇപ്പോള്‍ കമല്‍ റാഷിദ് ഖാന്‍ മണികര്‍ണികയുടെ ഒരു അണിയറ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. കങ്കണ റൗനത്ത് ഒരു യന്ത്രക്കുതിരയെ ഓടിക്കുന്നതാണ് ദൃശ്യം. കങ്കണയുടെ സഹതാരങ്ങളെല്ലാം ഓടിക്കുന്നത് യഥാര്‍ഥ കുതിരയെയാണ്.

മണികര്‍ണിക എന്ന ചിത്രത്തിനായി കങ്കണ കുതിര സവാരി പഠിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ കമാല്‍ ഖാന്റെ വീഡിയോ പുറത്തുവന്നതിനുശേഷം ഈ യന്ത്രക്കുതിരയെ ഓടിക്കാനാണോ പരിശീലനം നടത്തിയത് എന്ന ചോദ്യം സോഷ്യല്‍ മീഡിയിലൂടെ ചിലര്‍ ആരായുന്നുണ്ട്. കങ്കണയെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമാല്‍ ഖാന്‍ വീഡിയോ പുറത്തുവിട്ടത് എന്നും വ്യക്തമാണ്.

DONT MISS
Top