വിവാഹമോചന കേസില്‍ വിധി പറയാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കവെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ചെന്നെെ: വിവാഹമോചന കേസില്‍ വിധി പറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കവെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അവരംപട്ടി സ്വദേശിയായ സെല്‍വരാജ് (44) ആണ് ഭാര്യ ശശികല(35) യെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. സംഭവ സമയം ഒപ്പമുണ്ടായിരുന്ന ഇവരുടെ മകള്‍ സുജിതയ്ക്ക് ഗുരുതരമായി പരുക്കേറ്റിറ്റുണ്ട്.

read more കാസര്‍ഗോഡ് എട്ടുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കേസില്‍ വിചാരണ തുടങ്ങി

സെല്‍വരാജും ശശികലയും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. സംഭവ ദിവസം സെല്‍വരാജ്, ശശികലയെയും മകളെയും ധാദിക്കൊമ്പ് മാര്‍ക്കറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും സെല്‍വരാജ് കൈയ്യിലുണ്ടായിരുന്ന അരിവാള്‍ ഉപയോഗിച്ച് ശശികലയെ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ശശികല മരണപ്പെട്ടു.

read more പാലായില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഗുരുതരമായി പരിക്കേറ്റ സുജിതയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെല്‍വരാജുമായി പിരിഞ്ഞ ശശികല മകള്‍ക്കൊപ്പം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സെല്‍വരാജ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top