പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന അഭിപ്രായം: സച്ചിനേയും അര്‍ണബ് രാജ്യദ്രോഹിയാക്കി; ചര്‍ച്ചയില്‍നിന്ന് അതിഥികള്‍ ഇറങ്ങിപ്പോയി

ദില്ലി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ട എന്ന് അഭിപ്രായപ്പെട്ട് ‘പ്രത്യേകതരം രാജ്യസ്‌നേഹം’ പ്രകടിപ്പിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ അഭിപ്രായത്തെ പാടെ തള്ളിക്കൊണ്ട് പ്രസ്താവന നടത്തി. ഇക്കാര്യത്തില്‍ സച്ചിന്റെ രാജ്യസ്‌നേഹം അളന്ന് അര്‍ണബ് ഗോസ്വാമി രംഗത്തെത്തി.

“ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. നൂറുശതമാനം തെറ്റായ അഭിപ്രായമാണ് സച്ചിന്റേത്. ഇന്ത്യ പാകിസ്താനുമായി കളിക്കില്ല എന്നായിരുന്നു സച്ചിന്‍ പറയേണ്ടത്. സുനില്‍ ഗവാസ്‌കറും ഇതുതന്നെ പറയുന്നു. രണ്ടുപോയന്റുകള്‍ ലഭിക്കുന്നതിനേക്കുറിച്ചാണ് ഇരുവരും പറയുന്നത്. അങ്ങേയറ്റം തെറ്റാണിത്. നമുക്ക് പോയന്റിനേക്കാള്‍ വലുതാണ് പ്രതികാരം. സച്ചിന്‍ രണ്ട് പോയന്റ് എടുത്ത് ചവറ്റുകൊട്ടയിലിടട്ടെ”, റിപ്പബ്ലിക് ചാനല്‍ ചര്‍ച്ചയില്‍ അര്‍ണബ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; എന്‍ഡിഎ വിടാനൊരുങ്ങി അപ്‌നാദള്‍

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നവരും ഇന്ത്യയ്ക്ക് എതിരായി നില്‍ക്കുന്നവരും എന്നീ രണ്ട് കൂട്ടരേയുള്ളൂ. നടുവില്‍ നില്‍ക്കുന്നവരില്ല എന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ ഇറങ്ങിപ്പോയി. രാഷ്ട്രീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണി, എഎപി നേതാവ് അശുതോഷ് എന്നിവരാണ് ചര്‍ച്ച ബഹിഷ്‌കരിച്ചത്. പുല്‍വാമ ആക്രമണത്തിന് ശേഷം ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍പോയ നിങ്ങളുടെ ബോസ് മോദിയ എന്തുകൊണ്ട് വിളിക്കുന്നില്ല എന്നുചോദിച്ചാണ് അശുതോഷ് ഇറങ്ങിപ്പോയത്.

ഇന്നലെയാണ് സച്ചിന്‍ അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ലോകകപ്പില്‍ എക്കാലവും പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടേയുള്ളൂ എന്നും ഇപ്പോഴും പാകിസ്താനെ തോല്‍പ്പിക്കാന്‍ ലഭിച്ച സാഹചര്യം വെറുതെ കളയരുതെന്നും അദ്ദേഹം പറഞ്ഞു. കളി ഒഴിവാക്കുന്നതിലൂടെ രണ്ട് പോയന്റുകള്‍ പാകിസ്താന് ലഭിക്കും, ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ തിരിഞ്ഞത്.

DONT MISS
Top