വ്യാജ പതിപ്പ്: പരാതിപ്പെട്ടിട്ടും നടപടിയില്ല; ഇന്ന് അഡാറ് ലൗ സിനിമാ ടീം ഫിലിം ചേമ്പര്‍ ഉപരോധിക്കും

അഡാറ് ലൗവിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്നതില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് ഫിലിം ചേമ്പര്‍ ഉപരോധിക്കുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊച്ചി എംജി റോഡിലുള്ള ഓഫീസാണ് ഉപരോധിക്കുക. നേരത്തെ പരാതിപ്പെട്ടിട്ടും തുടര്‍ന്നും വ്യാജ പ്രിന്റുകള്‍ പ്രചരിക്കുകയാണ്.

ക്ലൈമാക്‌സ് മാറ്റിയതോടെ ചിത്രം കൂടുതല്‍ മികവിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യാജ പ്രിന്റുകള്‍ ഇനിയും പ്രചരിച്ചാല്‍ ചിത്രം കൂടുതല്‍ സാമ്പത്തിക നഷ്ടത്തിലേക്ക് പോകുന്ന അവസ്ഥയുണ്ട്. എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് അഡാറ് ലൗ ടീമിന്റെ ആവശ്യം.

DONT MISS
Top