ഹാരിയറിന്റെ അതേ പ്ലാറ്റ്‌ഫോം; ടാറ്റയുടെ പുതിയ 7 സീറ്റര്‍ എത്തുന്നു

ടാറ്റയുടെ പുതിയ 7 സീറ്റര്‍ എസ്‌യുവി പരീക്ഷണയോട്ടം ആരംഭിച്ചു. ഈ വര്‍ഷം തന്നെ വാഹനം വിപണിയിലെത്തിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. ഹാരിയറിന്റെ അതേ ഒമേഹ പ്ലാറ്റ് ഫോമിലാണ് വാഹനം നിരത്തിലെത്തുന്നത്.

ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തിയാണ് ഒമേഗ പ്ലാറ്റ്‌ഫോം നിര്‍മിച്ചിട്ടുള്ളത്. ഇതേ മോഡലില്‍നിന്ന് കടമെടുത്ത 18 ഇഞ്ച് 9 സ്‌പോക്ക് അലോയ് വീലുകളാണ് ടാറ്റയുടെ 7 സീറ്റര്‍ എസ്‌യുവിക്കും ഉണ്ടാവുക. ഹാരിയറിനോടാകും വാഹനത്തിന് കൂടുതല്‍ സാമ്യം.

ടാറ്റ ഹാരിയര്‍ എത്തുന്നു; ഇത് ജെഎല്‍ആര്‍ ഡിഎന്‍എ

ഹാരിയറിനേക്കാള്‍ 62 എംഎം നീളം കൂടുതലാണ് പുതിയ എസ്‌യുവിക്ക്. എന്നാല്‍ വീല്‍ ബെയ്‌സില്‍ മാറ്റമുണ്ടാകില്ല. 2741 മില്ലീമീറ്ററാണ് ഇരുവാഹനങ്ങളുടേയും വീല്‍ ബെയ്‌സ്. ഹാരിയറില്‍ ഒരുങ്ങിയ അതേ എഞ്ചിനാകുമെങ്കിലും കരുത്ത് കൂടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 140 ബിഎച്ച്പി കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ ക്രയോടെക് എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം.

വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അവ താഴെ കാണാം.

DONT MISS
Top