കേസരി ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു; ബാഹുബലിയെ വെല്ലുമോ?

അക്ഷയ് കുമാര്‍ നായകനായ കേസരി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. 21 സിഖുകാര്‍ ചേര്‍ന്ന് 20,000 ലേറെ അഫ്ഗാന്‍ യോദ്ധാക്കളെ നേരിട്ട യഥാര്‍ഥ കഥയാണ് ചിത്രം പറയുന്നത്. സരഗാര്‍ഹി യുദ്ധമാണ് വെള്ളിത്തിരയിലെത്തുന്നത്.

അക്ഷയ് കുമാറും പരിനിതി ചോപ്രയുമാണ് ചിത്രത്തിലെ താരങ്ങള്‍. അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, സുനില്‍ ഖേദര്‍പാല്‍ എന്നിവരും അമര്‍ ബുതാലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ പുറത്തുവന്ന ട്രെയ്‌ലര്‍ താഴെ കാണാം.

DONT MISS
Top