പുല്‍വാമ ഭീകരാക്രമണത്തെ യുഎന്‍ അപലപിച്ചു

ന്യൂയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തെ യുഎന്‍ സുരക്ഷാ സമിതി ശക്തമായ ഭാഷയില്‍ അപലപിച്ചു. ഭീകരസംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞാണ് യുഎന്‍ ഭീകരാക്രമണത്തെ അപലപിച്ചത് പ്രമേയം ഇറക്കിയത്. ഭീകരാക്രമണം ഹീനവും ഭീരുത്വം നിറഞ്ഞതാണ് എന്നും യുഎന്‍ കുറ്റപ്പെടുത്തി. നിന്ദ്യമായ കാര്യങ്ങള്‍ ചെയ്‌വരെയും അത് സ്‌പോണ്‍സര്‍ ചെയ്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും യുഎന്‍ ആവശ്യപ്പെട്ടു.

രാജ്യാന്തര നിയമങ്ങളുടെയും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളെയും അടിസ്ഥാനത്തില്‍ എല്ലാം അംഗരാജ്യങ്ങളും ഇന്ത്യയെ സഹായിക്കണം എന്നും യുഎന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞ് ഭീകരാക്രമണത്തില്‍ യുഎന്‍ അപലപിച്ചത് ചൈനക്ക് വലിയ തിരിച്ചടിയാണ്. ജെയ്ഷ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന് ഇന്ത്യ മുന്‍പ് ആവശ്യം ഉന്നയിച്ചപ്പോള്‍  ചൈനയാണ് അതിനെ എതിര്‍ത്തത്.

കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തേയും യുഎന്‍ സുരക്ഷാ സമിതി അംഗങ്ങള്‍ അനുശോചനം അറിയിച്ചു.

DONT MISS
Top