കാസര്‍ഗോഡ് ഇരട്ടകൊലപാതകക്കേസിലെ പ്രതികളുടെ ‘വടിവാള്‍’ സ്റ്റാറ്റസ് വീഡിയോ പ്രചരിക്കുന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടകൊലപാതക്കേസിലെ പ്രതികളുടെ വടിവാള്‍ സ്റ്റാറ്റസ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ സിജെ സജി, ഗിജിന്‍ എന്നിവരുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വടിവാളുമായി ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തുവരുന്ന സജി അത് ഗിജിന് എറിഞ്ഞു കൊടുക്കുന്ന വീഡിയോ പശ്ചാത്തല സംഗീതത്തോടു കൂടിയാണ് പ്രചരിക്കുന്നത്.

ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പൊലീസില്‍ ആദ്യം വേണ്ടത്, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി വിടി ബല്‍റാം

കാസര്‍ഗോഡ് എച്ചിലടുക്കത്തുള്ള സജിയുടെ കടയാണ് വീഡിയോയില്‍ കാണുന്ന കെട്ടിടം. സജിയുടെ കടയില്‍ നിന്ന് വാളുകള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

DONT MISS
Top