പെരിയ കൊലക്കേസ് ക്രൈം ബ്രാഞ്ചിന് വിടാനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി; ഐജി ശ്രീജിത്തിന്റെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കപ്പെടണം

പെരിയ ഇരട്ട കൊലപാതകക്കേസ് ക്രൈം ബ്രാഞ്ചിന് വിടാനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കപ്പെടണം. സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിരോധത്തിലാകുമ്പോഴാണ് കേസുകള്‍ ശ്രീജിത്തിനെ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെക്കുറിച്ച് പറയാന്‍ കോടിയേരിക്ക് എന്ത് അധികാരമെന്നും മുല്ലപ്പള്ളി ചോദിച്ചു.

പെരിയ ഇരട്ട കൊലപാതകത്തില്‍ ഉന്നതര നേതാക്കളിലേക്ക് അന്വേഷണം എത്തിപ്പെടുന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോടിയേരിയുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. കേസ് കേന്ദ്ര ഏജന്‍സിക്ക് വിടണമെന്നും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍എസ്എസിനെക്കുറിച്ച് പറയാന്‍ കോടിയേരിക്ക് എന്ത് അധികാരമാണ് ള്ളളത്. പാര്‍ട്ടിയുടെ മഹത്വം കോടിയേരിയും പിണറായിയും വിശദീകരിക്കണം. ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ വന്നപ്പോള്‍ കോടിയേരി എന്‍എസ്എസിന്റെ തിണ്ണ നിരങ്ങാന്‍ പോയെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു.

DONT MISS
Top