അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാന്‍മന്ത്രി ശ്രോം യോഗി മാന്‍ ധന്‍ യോജന(പിഎംഎസ്‌വൈഎം) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് അസംഘടിതമേഖലയിലെ പത്ത് കോടി പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.

READ MORE വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനം

പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ഉള്ളവരെയാണ് പദ്ധതിയില്‍ അംഗമാക്കുക. പദ്ധതി പ്രകാരം ഒരാള്‍ക്ക് 60 വയസ്സാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷനായി ലഭിക്കും. വരിക്കാരന്‍ മരിക്കുമ്പോള്‍ ഭാര്യയ്ക്ക് പദ്ധതിയില്‍ തുടരാന്‍ സാധിക്കുന്നതാണ്. അടുത്തുള്ള കോമണ്‍ സര്‍വ്വീസ് സെന്ററിലെത്തിയാണ് പദ്ധതിയില്‍ അംഗമാകേണ്ടത്.

READ MORE കേരളത്തിലെ കോളെജുകളിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 വയസ്സാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ്

പദ്ധതിയില്‍ നിന്ന് ഇടയ്ക്കുവെച്ച് പിന്മാറാനുള്ള അവസരവുമുണ്ട്. പത്ത് വര്‍ഷം തികയുന്നതിന് മുമ്പാണ് പിന്മാറുന്നതെങ്കില്‍ അയാള്‍ക്ക് അടച്ച തുക മാത്രമാണ് തിരിച്ച് ലഭിക്കുക. പത്ത് വര്‍ഷം കഴിഞ്ഞോ 60 വയസിന് മുമ്പോ പിന്മാറുകായാണെങ്കില്‍ അയാള്‍ക്ക് അടച്ച തുകയും ഒപ്പം പലിശയും ലഭിക്കും. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെന്‍ഷന്‍ പദ്ധതികളായ എന്‍പിഎസ്, എസ്‌ഐ, ഇപിഎഫ് എന്നീ പദ്ധതികളില്‍ അംഗമായവര്‍ക്ക് സര്‍ക്കാരിന്റെ ഈ പുതിയ പദ്ധതിയില്‍ അംഗമാകാന്‍ കഴിയില്ല.

DONT MISS
Top