എടിഎം കൊള്ളയടിച്ചു; രക്ഷപ്പെടുന്നതിനിടയില്‍ പ്രതികള്‍ ബൈക്കില്‍ നിന്നും താഴെവീണു

ലഖ്‌നൗ: എംടിഎമ്മില്‍ നിന്നും പണം കവര്‍ന്ന് രക്ഷപ്പെടുന്നതിനിടയില്‍ മോഷ്ടാക്കള്‍ ബൈക്കില്‍ നിന്നും താഴെ വീണു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ നോയിഡയിലാണ് സംഭവം നടന്നത്. മോഷ്ടാക്കള്‍ ബൈക്കില്‍ നിന്നും താഴെ വീണതോടെ ബാഗ് തുറന്ന് പണം താഴെ വീണു. തുടര്‍ന്ന് അതിലൂടെ പോയ യാത്രക്കാര്‍ ചിതറിക്കിടന്ന പണം കൈക്കലാക്കുകയും ചെയ്തു.

എസ്ബിഐയുടെ എടിഎമ്മില്‍ പണം നിറക്കാനായി എത്തിയവരില്‍ നിന്നുമാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി അവരുടെ കയ്യില്‍ ഉണ്ടായിരുന്ന 40 ലക്ഷം രൂപടയങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. ബൈക്കില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിലിടക്ക് ബൈക്ക് അപകടത്തില്‍ പെടുകയും മോഷ്ടാക്കള്‍ താഴെ വീഴുകയുമായിരുന്നു.

also read: എസ്ബിഐ എടിഎം തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍; പിടിയിലായത് ബീഹാര്‍ സ്വദേശി ശരവണന്‍

യാത്രക്കാര്‍ താഴെ വീണ് പണം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാക്കളില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. കൂട്ടുപ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. രണ്ട് മോഷ്ടാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top