ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം; മുഖ്യ പ്രതി അറസ്റ്റില്‍

സത്യജിത്ത് ബിശ്വാസ്

കൊല്‍ക്കത്ത: ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് സത്യജിത്ത് ബിശ്വാസിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത്ത് പുന്‍ഡാരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി ഒന്‍പതിന് ജയ്പാല്‍ ഭുല്‍ബാരിയിലെ സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടെയാണ് സത്യജിത്ത് വെടിയേറ്റ് മരിച്ചത്. കസേരയില്‍ ഇരിക്കുകയായിരുന്ന സത്യജിത്തിന്റെ  പിന്നില്‍ നിന്നും പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

also read: ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം; മൂന്നുപേര്‍ കസ്റ്റഡിയില്‍

കൊലപാകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മുകുള്‍ റോയിയെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് ബിജെപി പറയുന്നത്.

DONT MISS
Top