ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടല്‍പ്പക്ഷി വീണ്ടും അമ്മയായി


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടല്‍പ്പക്ഷി (വിസ്ഡം) വീണ്ടും അമ്മയായി. വിസ്ഡം എന്നു വിളിപ്പേരുള്ള ഈ കടല്‍പ്പക്ഷി ലേയ്‌സണ്‍ ആല്‍ബട്രോസ് ഗണത്തില്‍പ്പെട്ട കടല്‍പ്പക്ഷിയാണ്. 68 വയസ്സുള്ള വിസ്ഡം മുട്ടയിടുന്നതും അട വിരിയിക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഹവായിയിലെ മിഡ്‌വേ അറ്റോള്‍ ദ്വീപിലാണ് വിസ്ഡം മുട്ടയിടാനെത്തുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസങ്ങളിലാണ് ഇവ ദ്വീപിലെത്തുന്നത്. പിന്നീട് ഏഴുമാസത്തോളം ഇവ ദ്വീപില്‍ തുടര്‍ന്നാണ് മുട്ടയിടുന്നത്. മുട്ടയിടാനും അടയിരിക്കാനും കുഞ്ഞിനെ വിരിയിച്ച് വളര്‍ത്താനുമാണ് ഇത്രയും സമയം ദ്വീപില്‍ തുടരുന്നത്. 2006 മുതല്‍ വിസ്ഡയും ഇണയായ അക്കീകാമയും പതിവ് തെറ്റിച്ചിട്ടില്ല.

ആല്‍ബട്രോസിന്റെ കോളനിയെന്നാണ് മിഡ്‌വേ ദ്വീപിനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ 70 ശതമാനം ലേയ്‌സന്‍ ആല്ബട്രോസ് പക്ഷികളും ഇവിടെയാണുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട പത്തുലക്ഷത്തോളം പക്ഷികളാണ് ദ്വീപില്‍ ഉള്ളതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

DONT MISS
Top