ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് കോഹ്‌ലി തന്നെ; ബൗളിംഗില്‍ പാറ്റ് കമ്മിന്‍സും

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 922 പോയിന്റാണ് കോഹ്‌ലിക്കുള്ളത്. 897 പോയിന്റുള്ള കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തും 881 പോയിന്റോടെ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തുമുണ്ട്. സമീപകാലത്തെ മികച്ച പ്രകടനത്തിലൂടെ കുശാല്‍ പെരേര അന്‍പത്തിയെട്ട് സ്ഥാനം മെച്ചപ്പെടുത്തി നാല്‍പതാം റാങ്കിലെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ കാഗിസോ റബാഡയെ മറികടന്ന് പാറ്റ് കമ്മിന്‍സ് ഒന്നാമതെത്തി. ഗ്ലെന്‍ മഗ്രാത്തിനുശേഷം ഒരു ഓസ്‌ട്രേലിയന്‍ താരം ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്. മഗ്രാത്ത് ഒന്നാം റാങ്കിംഗില്‍ എത്തിയത് 2008ലായിരുന്നു. ഇതോടെ പാറ്റ് കമ്മിന്‍സ് പുതു ചരിത്രമാണ് കുറിച്ചിരിക്കുന്ന്ത്.

DONT MISS
Top