പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി ആളുമാറി മര്‍ദ്ദിച്ചു; പ്രതികളെ പിടികൂടാതെ പൊലീസ്


കൊല്ലം: ആളുമാറി വീടിനുള്ളില്‍ കയറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ സംഘം പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്.

അരിനെല്ലൂരിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്നാരോപിച്ചാണ് സംഘം ആക്രമിച്ചത്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും, പെണ്‍കുട്ടിയെ അറിയില്ലെന്നും പലതവണ രഞ്ജിത്ത് പറഞ്ഞെങ്കിലും, അത് വകവെയ്ക്കാതെ സംഘം മര്‍ദനം തുടരുകയായിരുന്നു. പൊലീസ് അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

സ്‌കൂള്‍ അടിച്ചുവാരിയില്ല; പ്രിന്‍സിപ്പലിന്റെ മര്‍ദനമേറ്റ് 16 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സംഭവത്തില്‍ കുട്ടിയുടെ ഇടുപ്പിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധരഹിതനായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനം നടത്തിയ സംഘത്തില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

DONT MISS
Top