തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ട്രാന്‍സെജെന്‍ഡര്‍ പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി. മാരിയമ്മന്‍ കോവിലിലെ പൂജാരിയായിരുന്ന രാജാത്തിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം രണ്ടുപേര്‍ ചേര്‍ന്ന് പൂജാരിയെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും സൂപ്രണ്ട് ആര്‍ പ്രകാശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പലചരക്ക് കടക്കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി കടഉടമയ്ക്ക് ബന്ധം ഉണ്ടായിരുന്നു. ഇതറിഞ്ഞ രാജാത്തി ആ ബന്ധത്തില്‍ നിന്നും ഇയാളെ വിലക്കിയിരുന്നു.

also read: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി കൂടെ കിടന്നുറങ്ങി; പൊലീസില്‍ സ്വയം കീഴടങ്ങി പ്രതി

തൂത്തുക്കുടി മെഡിക്കല്‍ കോളെജില്‍ വെച്ചാണ് മൃതദേഹം പോസ്റ്റമോര്‍ട്ടം ചെയ്തത്. കൊലപാതികകളെ കണ്ടെത്താന്‍ പൊലീസ് സിസിടിവി പരിശോധിച്ചി വരികയാണ്.

DONT MISS
Top