ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ എംഎ9 പുറത്തിറക്കാന്‍ ഷവോമി; ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

എംഐ9 പുറത്തിറക്കാന്‍ പദ്ധതിയിട്ട് ഷവോമി. ഈ മാസം 20ന് ഫോണ്‍ പുറത്തിറക്കാനാണ് ഷവോമി ഒരുങ്ങുന്നത്. എന്നാല്‍ ഫോണിന്റെ ചിത്രങ്ങളും വീഡിയോയും ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നിട്ടുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. 27 വാട്ട് അതിവേഗ ചാര്‍ജ്ജിംഗായിരിക്കും ഫോണിനുണ്ടാവുക. എംഐയുഐ 10 ഫോണിന് കരുത്തും വേഗതയുമേകും. ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാനമാക്കിയ ഒഎസ് പതിപ്പാണിത്.

പിന്‍ക്യാമറകള്‍ 48 മെഗാപിക്‌സലും 12 മെഗാപിക്‌സലുമായിരിക്കും. മൂന്നാമതൊരു 3ഡി സെന്‍സറും ക്യാമറകള്‍ക്കൊപ്പം ഇടംപിടിക്കും. ഡിസ്‌പ്ലേയ്ക്കുള്ളില്‍ത്തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടാകും. ഈ സവിശേഷത ഒരു ഷവോമി ഫോണില്‍ ആദ്യമായിട്ടാകും പ്രത്യക്ഷപ്പെടുന്നത്.

റാം, ആന്തരിക സംഭരണ ശേഷി എന്നിവയേക്കുറിച്ച് കൃത്യമായൊരു വിവരം പുറത്തുവന്നിട്ടില്ല. വണ്‍പ്ലസ് 10 ജിബി റാമുള്ള ഫോണ്‍ പുറത്തിറിക്കിയ പശ്ചാത്തലത്തില്‍ അതില്‍കുറഞ്ഞതൊന്നും ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. 37,000 മുതല്‍ 53,000 വരെയാകും വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top