കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; ആറ് പ്രതികളെ വെറുതേ വിട്ടു

ഫയല്‍ ചിത്രം

കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. ആറ് പ്രതികളെ കോടതി വെറുതേ വിട്ടു. വൈദികനുള്ള ശിക്ഷ വൈകാതെ പോക്‌സോ കോടതി പ്രസ്താവിക്കും.

റോബിന്‍ വടക്കുംചേരിയെ ഏറെനാളത്തെ ഒളിവിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ള പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരെയാണ് കോടതി ഇപ്പോള്‍ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസ് എടുത്തത്.

കൊട്ടിയൂര്‍ പള്ളിയിലെ സഹായി തങ്കമ്മ, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ടെസി ജോസഫ്, പീഡിയാട്രീഷന്‍ ഹൈദര്‍ അലി, അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒലീഫിയ എന്നിവര്‍ കേസില്‍ പ്രതികളായിരുന്നു. ഇവരെയാണ് ഇപ്പോള്‍ കോടതി കേസില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

DONT MISS
Top