സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ വീണ്ടും സഭയുടെ പ്രതികാര നടപടി; മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

കല്‍പ്പറ്റ: ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത കാരക്കാമല എഫ്‌സി കോണ്‍വന്റിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ വീണ്ടും സഭയുടെ പ്രതികാര നടപടി. ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വിലക്ക് മറികടന്ന് മാധ്യമങ്ങളെ കണ്ടതിനാണ് സിസ്റ്റര്‍ ഇത്തവണ വിശദീകരണം നല്‍കേണ്ടത്. സന്യാസസമൂഹത്തില്‍നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മുന്‍പത്തെ നോട്ടിസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു. അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണം. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിയ്ക്കു നോട്ടീസ് ലഭിച്ചിരുന്നു.

also read: ഫ്രാങ്കോക്കെതിരായി സമരം ചെയ്തതില്‍ തെല്ലും ഖേദമില്ല; സഭയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു, പുസ്തകം പുറത്തിറക്കി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ഇതിനു മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റായെന്ന് തോന്നുന്നില്ലെന്നിയിരുന്നു നോട്ടീസിന് നല്‍കിയ മറുപടിയില്‍ സിസ്റ്റര്‍ പറഞ്ഞത്. ദൈവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകരചന തെറ്റായി കരുതുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top