പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് അഞ്ച് വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കി

പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ച് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ചെന്നൈയിലാണ് പ്രതി ജോലി ചെയ്യുന്നത്. ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന സമയങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാവിന് ഇക്കാര്യങ്ങള്‍ ഒന്നും അറിയുമായിരുന്നില്ല.

also read: ബിഹാറില്‍ പിതാവിന്റെ കണ്‍മുന്നില്‍വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

പിതാവ് ചെയ്യുന്ന കാര്യങ്ങള്‍ പെണ്‍കുട്ടി സ്‌കൂളിലെ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സുഹൃത്തുക്കളില്‍ ഒരാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.

DONT MISS
Top