മണികര്‍ണികയ്ക്ക് ശേഷം സ്വന്തം ബയോപികുമായി കങ്കണ എത്തുന്നു


വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന നായികയാണ് കങ്കണ റണാവത്. ബോളിവുഡ് നടിമാരില്‍ മികച്ച അഭിനയ പാടവും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണയുടെ ജീവിതം സിനിമയാവുകയാണ്. കെ വി വിജയേന്ദ്ര തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് കങ്കണ തന്നെയാണ്.

കങ്കണ സംവിധാനം ചെയ്ത മണികര്‍ണിക എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കരുത്തുറ്റ സ്ത്രീത്വത്തിന്റെ പ്രതീകമായ റാണി ലക്ഷ്മിഭായിയുടെ ജീവിതമായിരുന്നു മണികര്‍ണിക എന്ന ചിത്രം. കങ്കണ തന്നെ അഭിനയിച്ച മണികര്‍ണികയുടെയും തിരക്കഥ വിജയേന്ദ്രയായിരുന്നു.

പതിനാറാം വയസില്‍ തന്നെ പീഡിപ്പിച്ച ബോളിവുഡ് നടനാരെന്ന് കങ്കണ റണാവത്ത് തുറന്നുപറഞ്ഞു; ഞാനയാളെ ചെരിപ്പൂരി അടിച്ചു

രസകരമായ ജീവിത സന്ദര്‍ഭങ്ങളിലൂടെയായിരിക്കും ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതെന്നും വിജയേന്ദ്രയുടെ നിര്‍ബന്ധ പ്രകാരമാണ് സ്വന്തം ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതം മൂളിയതെന്നും കങ്കണ പറഞ്ഞു. ആരെയും മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗാണ്ട ചിത്രമല്ല തന്റേതെന്നും അവര്‍ പറഞ്ഞു.

നിര്‍ഭയമായ തുറന്നു പറച്ചിലുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും സ്വതസിദ്ധമായ വ്യക്തിത്വത്തിനുടമയാണ് കങ്കണ. അതുകൊണ്ട് തന്നെ കങ്കണയുടെ ജീവിതം സിനിമയാവുമ്പോള്‍ ഏറെ വിവാദങ്ങള്‍ക്കും സാധ്യതയുണ്ട്. സൂപ്പര്‍താര പദവിയില്‍ നില്‍ക്കുന്ന നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ശക്തമായ നിലപാടുകളെടുത്ത കങ്കണയെ ഭയപ്പെടുന്നവരും കുറവല്ല.

ദില്ലിയിലുള്ള അസ്മിത നാടക സംഘങ്ങളിലൂടെയാണ് കങ്കണ അഭിനയജീവിതം തുടങ്ങുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റര്‍ ആയിരുന്നു. 2014 ല്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അവര്‍ അര്‍ഹയായി.

DONT MISS
Top