ലോകത്തെ ‘പച്ച’ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും മുന്നിലെന്ന് നാസയുടെ പഠനറിപ്പോര്‍ട്ട്


വാഷിങ്ടണ്‍: ലോകത്തെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും മുന്നിലെന്ന് നാസയുടെ പഠനറിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നാസയുടെ റിപ്പോര്‍ട്ട്. ലോകത്ത് പച്ചപ്പ് കൊണ്ടുവരാനായി ശ്രമിക്കുന്നതില്‍ മൂന്നിലൊന്ന് പങ്കും ഇന്ത്യയുടേതും ചൈനയുടേതുമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

2000 മുതല്‍ 2017 വരെയുള്ള ചിത്രങ്ങളാണ് നാസ പഠനത്തിന് വിധേയമാക്കിയത്. ഇന്ത്യന്‍ ഭൗമശാസ്ത്രജ്ഞനും നാസയിലെ ഗവേഷകനുമായ രാമകൃഷ്ണ നെമാനി, ബോസ്റ്റണ്‍ സര്‍വകലാശാല ഗവേഷകന്‍ ചി ചെന്‍ എന്നിവരാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് ‘നേച്വര്‍ സസ്റ്റെയ്‌നബിലിറ്റി ജേണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മറികടക്കാന്‍ ശക്തമായ ഇടപെടലുകള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്; പച്ചപ്പിന്റെ വീണ്ടെടുപ്പ് എന്നത് പരിസ്ഥിതി ദിനത്തിലെ കേവലമായ ഒരു ചിന്ത മാത്രമല്ലെന്നും മുഖ്യമന്ത്രി

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ ഹരിതാഭമാണ് ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 6.6 ശതമാനമായാണ് പച്ചപ്പ് വര്‍ദ്ധിച്ചത്. ഇതിന്റെ 25 ശതമാനവും ചൈനയിലാണ്. ചൈനയുടെ പച്ചപ്പിന്റെ 42 ശതമാനവും വനങ്ങളാണ്. 32 ശതമാനം കൃഷിയിടങ്ങളും. എന്നാല്‍, ഇന്ത്യയുടെ ഹരിതപ്രദേശങ്ങളുടെ 82 ശതമാനവും കൈയാളുന്നത് കൃഷിഭൂമിയാണ്. 4.4 ശതമാനം മാത്രമാണ് വനമേഖലയുടെ പങ്ക്.

DONT MISS
Top