വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പാസ്റ്റര്‍ റിമാന്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

അഞ്ചും ഏഴും വയസുളള വിദ്യാര്‍ത്ഥികളെ ലൈംഗീക ഉദ്ദേശത്തോടുകൂടി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പാസ്റ്ററായ പടിഞ്ഞാറത്തറ മാഞ്ഞൂറ സ്വദേശി ചാക്കോ മനോജിനെയാണ് ഇന്നലെ രാത്രി പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയിലാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കെത്തിച്ചിരുന്നത്. ഇതിനിടെയാണ് പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നു. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖാന്തരമാണ് പൊലീസ് കേസടുത്തത്. ഇയാള്‍ക്കെതിരെ അഞ്ച് പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

DONT MISS
Top