വംശനാശ ഭീഷണിയില്‍ വരയാടുകളും ഗിര്‍ സിംഹങ്ങളും ഹിമപ്പുലിയും: യുഎന്‍ റിപ്പോര്‍ട്ട്‌


വംശനാശം നേരിടുന്ന ഇന്ത്യന്‍ ജീവികളുടെ എണ്ണം കൂടുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ റിപ്പോര്‍ട്ടനുസരിച്ച് പശ്ചിമഘട്ടത്തിലെ വരയാടും ഗുജറാത്തിലെ ഗിര്‍ വനങ്ങളിലെ സിംഹവും ഹിമാലയത്തിലെ ഹിമപ്പുലിയും കടുത്ത വംശനാശം നേരിടുകയാണ്. യുഎന്‍ ജൈവ വൈവിധ്യ കണ്‍വെന്‍ഷന്‍ മുമ്പാകെ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ആവാസ വ്യവസ്ഥകളിലുണ്ടാകുന്ന പാരിസ്ഥീതിക പ്രശ്‌നങ്ങളാണ് ജീവികളിലെ വംശനാശത്തിന് കാരണം. കേരളത്തിലെ വരയാടുകളേക്കാള്‍ തമിഴ്‌നാട്ടിലെ ആടുകള്‍ക്കാണ് ഭീഷണി കൂടുതലുള്ളത്. ഗിര്‍ വനത്തില്‍ അടുത്തിടെയുണ്ടായ പകര്‍ച്ചവ്യാധി മൂലം അറുപതോളം സിംഹങ്ങള്‍ക്കാണ് ജീവഹാനി ഉണ്ടായത്.

ജിറാഫിന് അതിവേഗത്തില്‍ വംശനാശം സംഭവിക്കുന്നുവെന്ന് വന്യജീവി സംരക്ഷണ സംഘടനകള്‍

ഛത്തീസ്ഗഡ് വനങ്ങളിലുള്ള കാട്ടെരുമ, മണിപ്പൂരിലെ മാന്‍, ബംഗാള്‍ ഉള്‍ക്കടലില്‍ കാണുന്ന കടല്‍പ്പശു, ഗംഗാതടങ്ങളിലെ ഡോള്‍ഫിനുകള്‍, അസമിലെ ഒറ്റക്കൊമ്പന്‍ കണ്ടാമൃഗം, കാനവെരുക് തുടങ്ങിയ ജീവികളും വംശനാശം നേരിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

DONT MISS
Top